Connect with us

Thrissur

പോലീസിനെ അറിയിച്ചിട്ടും വന്നില്ല; നാട്ടുകാര്‍ കള്ളനെ വിട്ടയച്ചു

Published

|

Last Updated

കുന്നംകുളം: പോലീസ് വരാത്തതിനെ തുടര്‍ന്ന് പെരുമ്പിലാവില്‍ നാട്ടുകാര്‍ പിടികൂടിയ കള്ളനെ മണിക്കൂറുകള്‍ക്ക് ശേഷം നാട്ടുകാര്‍ വിട്ടയച്ചു. വീട്ടില്‍ നിന്നും പാത്രങ്ങള്‍ മോഷ്ടിച്ച ചാലിശേരി കുന്നത്തേരി മണികണ്ഠ (45) നെയാണ് പോലീസുകാര്‍ വരാത്തതിനെ തുടര്‍ന്ന് വിട്ടയച്ചത്. പെരുമ്പിലാവിലെ ബാറിനു സമീപം പൂച്ചെടി നെഴ്‌സറി നടത്തുന്ന പന്നിത്തടം സ്വദേശി ജലീലിന്റെ വാടക വീടിനു പുറത്ത് വെച്ചിരുന്ന ഓട് പാത്രങ്ങള്‍ മോഷ്ടാവ് മോഷ്ടിച്ചത്. വീടിന്റെ പിറകില്‍ വന്ന് നിന്ന മോഷ്ടാവ് ജലീലിന്റെ ഭാര്യയെ കണ്ടപ്പോള്‍ കുടിക്കാന്‍ വെളളം ചോദിച്ചു. വീട്ടില്‍ ആരെക്കെയുണ്ടെന്ന് അന്വേഷിച്ച മോഷ്ടാവില്‍ സംശയം തോന്നിയ ഭാര്യ ഭര്‍ത്താവിനെ ഉറക്കെ വിളിച്ചതോടെ കള്ളന്‍ ചാക്കുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടിയത്.
മദ്യ ലഹരിയിലായിരുന്ന മോഷ്ടാവിനെ പോലീസ് വരാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിട്ടയച്ചു.