Connect with us

Thrissur

തര്‍ക്കത്തെ തുടര്‍ന്ന് മൊബൈല്‍ കമ്പനി ജീവനക്കാര്‍ ടവറുകള്‍ തകരാറിലാക്കി; കമ്പനികള്‍ക്ക് 20 ലക്ഷം നഷ്ടം

Published

|

Last Updated

കുന്നംകുളം: മൊബൈല്‍ കമ്പനികളുടെ ടവര്‍ ടെക്‌നിഷന്‍മാര്‍ യൂനിയനുകള്‍ രൂപവത്കരിച്ചെതിനെ ചൊല്ലി കമ്പനി അധികൃതരും ജീവനക്കാരും തമ്മില്‍ തര്‍ക്കം. തര്‍ക്കത്തിനിടെ ചില ടെക്‌നിഷന്‍മാര്‍ ടവറുകളില്‍ അതിക്രമിച്ചു കയറി വ്യാപകമായ നാഷനഷ്ടം വരുത്തി. ഒരു മണിക്കൂര്‍ മൂന്ന് സ്വകാര്യ കമ്പനികളുടെ നെറ്റ് വര്‍ക്ക് തകരാറിലായതോടെ 20 ലക്ഷം രൂപ കമ്പനികള്‍ക്ക് നഷ്ടം സംഭവിച്ചു.
ഐഡിയ, വോഡാഫോണ്‍, എയര്‍ടെല്‍ കമ്പനിയുടെ കുന്നംകുളം കേച്ചേരി കാണിപ്പയ്യൂര്‍ ഇയ്യാല്‍ മേഖലയിലെ മൊബൈല്‍ ടവറുകളാണ് ജീവനക്കാര്‍ അതിക്രമിച്ച് കയറി കേടുപാടുകള്‍ വരുത്തിയത്. ടവറിലെ വയറുകള്‍ കട്ട് ചെയ്ത് എം സിബി ഓഫ് ചെയ്തു. ഇതോടെ മൂന്ന് കമ്പനികളുടെയും മൊബൈല്‍ ഫോണുകള്‍ കുന്നംകുളം നഗരം ഉള്‍പ്പടെയുളള നാപ് ടവറുകള്‍ക്ക് കീഴിലും മൊബൈല്‍ നിശ്ചലമായി. കഴിഞ്ഞ ദിവസം വൈകീട്ട് 5.30 മുതല്‍ 6.30 വരയൊണ് കുന്നംകുളം ടവറിന് കീഴില്‍ മൊബൈല്‍ ഫോണ്‍ നിശ്ചലമായത്. ഇതിന് സമാനമായി വൈകീട്ട്് ബാക്കി മൂന്ന് ടവറുകള്‍ക്ക് കീഴിലും മൊബൈല്‍ ഫോണില്‍ നിന്ന് കോളുകള്‍ പോകുകയോ സ്വീകരിക്കാന്‍ കഴിയുകയോ ചെയ്തിരുന്നില്ല. പിന്നീട് കമ്പനിയില്‍ നിന്ന് നേരിട്ട് ജീവനക്കാരെത്തി യൂനിയന്‍ പ്രവര്‍ത്തകരല്ലാത്ത ടവര്‍ ടെക്‌നിഷന്‍മാരുടെ സഹായത്തോടെയാണ് കേടുപാടുകള്‍ പരിഹരിച്ച് മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്.
ഒരുമണിക്കൂര്‍ സമയം നാല് ടവറുകള്‍ നിശ്ചലമായതിനാല്‍ മൂന്ന് കമ്പനികള്‍ക്കും കൂടി 20 ലക്ഷമാണ് സര്‍വീസ് നഷ്ടമായി കണക്കാക്കുന്നത്. ഐഡിയ, വോഡാഫോണ്‍ എയര്‍ടെല്‍ കമ്പനികളുടെ ഇന്ത്യയിലെ ടവറുകളുടെ പ്രവര്‍ത്തന ചുമതല ഇസഡ് കമ്പനിക്കാണ് .എറണാകുളം തൃപ്പൂണിത്തറയിലാണ് ഇവരുടെ മധ്യമേഖല ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ കീഴിലെ ടവര്‍ ടെക്‌നിഷന്‍മാര്‍ സി ഐ ടി യു ബി എം എസ് യൂനിയനുകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നത്. ഒരു വിഭാഗം ടെക്‌നിഷന്‍മാര്‍ യൂനിയനില്‍ ചേര്‍ന്നിട്ടില്ല.
മുമ്പ് വടക്കേകാട് ടവര്‍ ഒരു വിഭാഗം കേടുവരുത്തിയിരുന്നു. കമ്പനിയുടെ നാല് ടവറുകള്‍ കേടുവരുത്തിയവര്‍ക്കെതിരെ നിസ സെക്യൂരിറ്റി ഓഫീസര്‍ എം സി അബ്രഹാം കുന്നംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.