Connect with us

Wayanad

വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Published

|

Last Updated

അരിമ്പൂര്‍: പാവറട്ടിക്കാരന്‍ ടിറ്റോയുടെ മകന്‍ നെസ് വിന്‍(7)നെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.
മനക്കൊടി കരിപ്പാടത്ത് പ്രസാദ് (24), കുളങ്ങര ജോസ്‌പോള്‍ (21), കുന്നത്ത് വിഷ്ണു (20), അടൂര്‍ അജിത് ഭവനത്തില്‍ അജിത് (20), കൊല്ലം ചവറ മംഗലശ്ശേരി അനീഷ് (24) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
പ്രതികളെ ഇന്നലെ വൈകീട്ട് മൂന്നിന് മനക്കൊടിയിലെ നെസ് വിന്റെ വീട്ടിലും പരിസര പ്രദേശങ്ങളിലും അന്തിക്കാട് പോലീസ് തെളിവെടുത്തു. ഇരിങ്ങാലക്കുട ഡി വൈ എസ് പി. പി എ വര്‍ഗീസ്, ചേര്‍പ്പ് സി ഐ. കെ സി സേതു, അന്തിക്കാട് എസ് ഐ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.

Latest