Connect with us

Palakkad

ദേശീയ ഗെയിംസ് പ്രചാരണാര്‍ത്ഥം ജില്ലയില്‍ ഉപ-ദീപശിഖാറാലി നടത്തും

Published

|

Last Updated

പാലക്കാട്: ദേശീയ ഗെയിംസിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ചിട്ടുളള ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച് 25 ന് ജില്ലയില്‍ കായിക താരങ്ങളെ പങ്കെടുപ്പിച്ച് ഉപ-ദീപശിഖാ റാലി സംഘടിപ്പിക്കും. ദീപശിഖ പാലക്കാട് നിന്ന് ആരംഭിച്ച് പെരുമ്പിലാവില്‍ ദേശീയ ഗെയിംസിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മുഖ്യ ദീപശിഖാ റാലിയിലേക്ക് കൈമാറും. ഉപ-ദീപശിഖാ റാലിയുടെ ഉദ്ഘാടനം ജനുവരി 25 രാവിലെ 9.—30 ന് കോട്ടമൈതാനം അഞ്ചുവിളക്കിന് സമീപം എം—ബി രാജേഷ് എം പി നിര്‍വഹിക്കും.—ചടങ്ങില്‍ ഷാഫി പറമ്പില്‍ എം—എല്‍—എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി—എന്‍ കണ്ടമുത്തന്‍, ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, ജില്ലാ പോലീസ് ചീഫ്, മഞ്ജു നാഥ് പാലക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ പി—വി രാജേഷ്, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആനന്ദ്പ്രകാശ്, അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മോഹന്‍ ടി മേനോന്‍, ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍, കായിക താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ഇതുസംമ്പന്ധിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.—ആര്‍. അജയന്‍ അധ്യക്ഷത വഹിച്ചു.