Connect with us

Palakkad

ഉദ്ഘാടനം കഴിഞ്ഞിട്ടും ആയുര്‍വേദാശുപത്രി അടച്ചു തന്നെ

Published

|

Last Updated

ആലത്തൂര്‍: ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞ് ഡോക്ടര്‍ മുതല്‍ സ്വീപ്പര്‍ വരെയുള്ള തസ്തികകള്‍ അനുവദിച്ച് ഉത്തരവിറക്കിയിട്ടും തരൂര്‍ ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയില്ല.
2013 മാര്‍ച്ചിലാണ് 80 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നിര്‍മിച്ചത്. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ 60 വര്‍ഷം മുന്‍പ് ആരം‘ിച്ച ആയുര്‍വേദ ഡിസ്‌പെന്‍സറി ആശുപത്രിയാക്കാന്‍ രണ്ടര ദശാബ്ദം മുന്‍പാണ് സ്ഥലം സൗജന്യമായി നല്‍കിയത്.
1.97 ഏക്കര്‍ സ്ഥലം തരൂര്‍ പബഌക് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് കെട്ടിടം സ്ഥാപിക്കാന്‍ നല്‍കിയത്. ഒട്ടേറെ നിവേദനങ്ങള്‍ക്കു ശേഷമാണ് കെട്ടിടത്തിന് ഫണ്ട് അനുവദിച്ചത്. കെട്ടിടം യാഥാര്‍ഥ്യമായപ്പോള്‍ ഡിസ്‌പെന്‍സറി ആശുപത്രിയാക്കി ഉയര്‍ത്താന്‍ പുതിയ തസ്തികകള്‍ വേണ്ടിവന്നു. ഒടുവില്‍ ആറുമാസം മുന്‍പ് ഡിസ്‌പെന്‍സറി ആശുപത്രിയാക്കി ഉയര്‍ത്തി തസ്തിക അനുവദിച്ചു.
എന്നിട്ടും ആശുപത്രി കെട്ടിടം അടഞ്ഞു കിടക്കുകയാണ്. ആശുപത്രി പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ പബ്ലിക് വെല്‍ഫയര്‍ അസോസിയേഷന്‍ സെക്രട്ടറി പി കേശവന്‍ മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കും നിവേദനം നല്‍കി.—

---- facebook comment plugin here -----

Latest