Connect with us

Kerala

മാണിയുടെ രാജി ആവശ്യപ്പട്ട് സെക്രട്ടറിയേറ്റിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

Published

|

Last Updated

തിരുവനന്തപുരം: മന്ത്രി കെഎംം മാണിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് യുവമോര്‍ച്ചയുടെ പ്രതിഷേധം. പോലീസ് കണ്ണീര്‍ വാതകവും ജല പീരങ്കിയും ഉപയോഗിച്ചു.

അഞ്ഞൂറോളം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ സംയമനം പാലിച്ച പോലീസ് ജലപീരങ്കി ഉപയോഗിച്ച് പ്രവര്‍ത്തകരെ മാറ്റി. വീണ്ടും സംഘടിച്ച് പ്രവര്‍ത്തകര്‍ എത്തിയതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കൊടി കെട്ടിയ വടി ഉപയോഗിച്ച് യുവമോര്‍ച്ചക്കാര്‍ ആക്രമിച്ചെങ്കിലും പോലീസ് സംയമനം പാലിക്കുകയായിരുന്നു.യുവമോര്‍ച്ചാ നേതാവ് വിവി രാഗേഷ്,ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ തുടങ്ങയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

Latest