Connect with us

Ongoing News

ടീമിന് ആവശ്യമെങ്കില്‍ നാലാം നമ്പറിലും കോഹ്‌ലി ബാറ്റ് ചെയ്യണം; വിവിയന്‍ റിച്ചാര്‍ഡ്‌സ്

Published

|

Last Updated

സിഡ്‌നി: ടീമിന് ആവശ്യമെങ്കില്‍ വിരാട് കൊഹ്‌ലി നാലാം നമ്പറിലും ബാറ്റ് ചെയ്യണമെന്ന് വെസറ്റന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്. ലോകകപ്പ് മുന്നില്‍ക്കണ്ടു നടത്തിയ പരീക്ഷണങ്ങള്‍ക്കിടെ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ രണ്ടു തോല്‍വികള്‍ ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീം വിരാട് കൊഹ്‌ലിയുടെ ബാറ്റിങ് ലൈനപ്പ് സംബന്ധിച്ചും വിമര്‍ശനം നേരിടുകയാണ്.
ഇതിനിടെയാണ് വിവിയന്‍ രംഗത്തുവന്നത്. കോഹ്‌ലിയെ മൂന്നാം സ്ഥാനത്തു നിന്നു നാലാം സ്ഥാനത്തേക്ക് മാറ്റിയതു ടീമിന് ആവശ്യമെങ്കില്‍ താരം ഇതിന് അനുസരിച്ച് പാകപ്പെടണം. മെല്‍ബണിലും ബ്രിസ്‌ബേനിലും കോഹ്‌ലി നാലാം നമ്പറിലാണ് ബാറ്റ്‌ചെയ്തത്. എന്നാല്‍ രണ്ടു ഏകദിനങ്ങളിലും കൊഹ്ലിക്ക് രണ്ടക്കം നേടാനായില്ല. ടീമിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനാണ് കൊഹ്‌ലി. ആദ്യം ബാറ്റു ചെയ്യുമ്പോഴും വിജയലക്ഷ്യം പിന്തുടരുമ്പോഴും ടീമിന്റെ ഇന്നിങ്‌സിന് നട്ടെല്ലാകുന്ന ബാറ്റിങ് പൊസിഷനാണ് നാലാം നമ്പര്‍. ഇത് കൊണ്ടാണ് കോഹ്‌ലിയെ നാലാം നമ്പറിലേക്ക് മാറ്റിയതെന്ന് ഇന്ത്യന്‍ നായകന്‍ എം എസ് ധോണി പറയുന്നു.