Connect with us

Malappuram

അങ്കണ്‍ വാടിക്ക് കുടിവെള്ളം നിഷേധിച്ചു; കുറ്റിപ്പുറത്തെ ജലനിധി വിവാദത്തില്‍

Published

|

Last Updated

വളാഞ്ചേരി: കുറ്റിപ്പുറം പഞ്ചായത്തിലെ ജലനിധി കുടിവെള്ളം പദ്ധതിയില്‍നിന്ന് പഞ്ചായത്തിലെ അമ്പതോളം അങ്കണ്‍വാടികള്‍ക്ക്് വന്‍ തുക ഡെപ്പോസിറ്റ് നല്‍കാതെ കുടിവെള്ളം നല്‍കാന്‍ കഴിയില്ലെന്ന ജലനിധി അധികൃതരുടെ കടുത്ത നിലപാട് വിവാദമാകുന്നു. ഇതിനെതിരെ രക്ഷിതാക്കളും വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളും ജീവനക്കാരും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാല്‍ അങ്കണ്‍വാടികള്‍ക്ക് ഡെപ്പോസിറ്റ് തുകയില്‍ ഇളവനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് യു ഡി എഫ് ഭരണസമിതി. അതേസമയം നടുവട്ടം കൊടലംകുഴി, പൈങ്കണ്ണൂര്‍, ചിരട്ടക്കുന്ന് എന്നിവിടങ്ങളിലെ അങ്കണ്‍വാടി വെല്‍ഫെയര്‍ കമ്മിറ്റികള്‍ ഡെപ്പോസിറ്റ് തുക അടക്കേണ്ടന്ന് തീരുമാനിച്ചിട്ടുണ്ട്. എല്ലാ അങ്കണ്‍ വാടികളും ഇത്തരത്തില്‍ തീരുമാനമെടുത്താല്‍ പ്രതിസന്ധി രൂക്ഷമാകും. നേരെത്തെ വാട്ടര്‍ അതോറിറ്റിയിലും പഞ്ചായത്തിലും പണം ഡെപ്പോസിറ്റ് ചെയ്ത ഹൗസ് കണക്ഷന്‍ എടുത്ത ഗാര്‍ഹിക ഉപഭോക്താക്കളില്‍നിന്ന് വീണ്ടും പണം പിരിക്കാനുള്ള നീക്കം വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് 14, 15, 16 വാര്‍ഡിലെ ലീഗ് കമ്മിറ്റികള്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിനാല്‍ ഇവരില്‍നിന്നും ഡെപ്പോസിറ്റ് തുക പിരിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇതിനിടയിലാണ് അങ്കണ്‍വാടിയിലേക്കുള്ള ഡെപ്പോസിറ്റ് തുകയെ കുറിച്ചും വിവാദമായത്.

Latest