Connect with us

Malappuram

താജുല്‍ ഉലമയുടെത് കരുത്തുറ്റ മാതൃക: പൊന്‍മള

Published

|

Last Updated

കോട്ടക്കല്‍: ഉറച്ച നിലപാടുകളും കരുത്തുറ്റ വിശ്വാസവും കൈമുതലുള്ള പണ്ഡിതരാണ് സമൂഹത്തിന് മാതൃകയെന്ന് പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍. ഇക്കാര്യത്തില്‍ മഹത്തായ മാതൃക കാട്ടിയ നേതൃത്വമായിരുന്നു സമസ്ത പ്രസിഡന്റായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്്മാന്‍ അല്‍ ബുഖാരി തങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
എടരിക്കോട് സര്‍ക്കിള്‍ എസ് വൈ എസ്, ടൗണ്‍ സുന്നി മസ്ജിദ് കമ്മിറ്റിയും സംയുക്തമായി നടത്തുന്ന ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാരുടെ ത്രിദിന പ്രഭാഷണവും താജുല്‍ ഉലമാ ഒന്നാം ഉറൂസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് ദിശാബോധം നല്‍കേണ്ടവരാണ് പണ്ഡിതര്‍. ഭൗതികതക്ക് മുമ്പില്‍ തലകുനിക്കുന്നവരല്ല ഇതിനര്‍ഹര്‍. സത്യം തുറന്ന് പറയുന്നതോടൊപ്പം അതില്‍ ഉറച്ച് നില്‍ക്കാനും കഴിയണം. താജുല്‍ ഉലമ ഇക്കാര്യത്തില്‍ എന്നും മാതൃകയാണ്.
പണക്കാരന് മുമ്പില്‍ ആദര്‍ശം അടിയറ വെക്കാന്‍ തങ്ങള്‍ ഒരുക്കമായിരുന്നില്ല. ആ തണലാണ് കേരളക്കരയില്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ക്ക് ശേഷം താജുല്‍ ഉലമ നിര്‍വഹിച്ചതെന്നും ഇതിന്ന് പിന്നിലാണ് കേരളത്തിലെ സുന്നി സമൂഹമെന്നും അദ്ദേഹം പറഞ്ഞു. ദേവര്‍ശോല അബ്ദുസ്സലാം മുസ്്‌ലിയാര്‍ പ്രസംഗിച്ചു. സയ്യിദ് ഹസ്സന്‍ കുഞ്ഞിക്കോയ തങ്ങള്‍ ബുഖാരി അല്‍മദനി അധ്യക്ഷത വഹിച്ചു.

Latest