Connect with us

Kozhikode

കോഴപ്പണം എവിടെ നിക്ഷേപിച്ചെന്ന് അന്വേഷിക്കണം: പി സി തോമസ്

Published

|

Last Updated

കോഴിക്കോട്: ബാര്‍ അനുവദിച്ചതില്‍ വലിയ കോഴ ലഭിച്ചത് വ്യക്തമായ സാഹചര്യത്തില്‍ ഈ പണം എവിടെ നിക്ഷേപിച്ചെന്ന് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ പി സി തോമസ്. ഇങ്ങനെ ഒരു അന്വേഷണം നടത്തിയാല്‍ ഇപ്പോഴുണ്ടായതിനേക്കാള്‍ വലിയ പ്രതിസന്ധിയാകും സര്‍ക്കാറിലുണ്ടാകുകയെന്നും പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഴിമതിക്കെതിരെ സത്ഭരണം എന്ന ആശയവുമായി രുപവത്ക്കരിച്ച കേരള കോണ്‍ഗ്രസ് സ്വന്തം പേരിലാക്കി നടക്കുന്ന ചിലരിപ്പോള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. ഇത്തരം അപചയങ്ങള്‍ക്കെതിരെ കേരള കോണ്‍ഗ്രസിലെ സമാന ചിന്താഗതിക്കാരെ യോജിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Latest