Connect with us

Kerala

കെഎം മാണിക്കുപകരം ആരെന്ന ചര്‍ച്ചയും പാര്‍ട്ടിയില്‍ സജീവം

Published

|

Last Updated

തിരുവനന്തപുരം: കെഎം മാണി മാറിനില്‍ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് സിഎഫ് തോമസ്. മാണി മാറിയാല്‍ യോഗ്യന്‍ സിഎഫ് തോമസാണെന്ന് പറഞ്ഞ പിസി ജോര്‍ജിന്റെ അഭിപ്രായം അനവസരത്തിലായിപ്പോയെന്ന സി എഫ് തോമസ് പറഞ്ഞു.
അതേസമയം പിസി ജോര്‍ജ് പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്ന് ആന്റണി രാജു പ്രതികരിച്ചു.ഇത് പരസ്യമായി പറഞ്ഞത് ശരിയായില്ല. താന്‍ മന്ത്രിയാകാനില്ലെന്നാണ് പിസി ജോര്‍ജ് പറഞ്ഞതെന്നും ആന്റണി രാജു പറഞ്ഞു.

എന്നാല്‍ ജോസ് കെ മാണി നേതൃത്വത്തിലേക്ക് വരുന്നതില്‍പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്.എംഎല്‍എമാരില്‍ ഒരാള്‍ മാത്രമേ ജോസ് കെ മാണിയെ പിന്തുണക്കുന്നുള്ളൂ. ജോസഫ് വിഭാഗത്തിനും ജോസ് കെ മാണിയെ മന്ത്രിയാക്കാന് താത്പര്യമില്ല. ഈ സാഹചര്യം മുന്നില്‍കണ്ടാണ് പിസി ജോര്‍ജിന്റെ പരസ്യ പ്രസ്താവന.

---- facebook comment plugin here -----

Latest