Connect with us

Kerala

തൃശൂര്‍ ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ തുടരും

Published

|

Last Updated

തൃശൂര്‍: സി.പി.ഐ.(എം) തിരുവനന്തപുരം, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് സമാപനമാകും. തൃശൂരില്‍ ജില്ലാ സെക്രട്ടറിയായി എ.സി മൊയ്തീന്‍ തുടരും. തൃശൂര്‍ ജില്ലാകമ്മിറ്റിയില്‍ ടി. ശശിധരനെ ഉള്‍പ്പെടുത്തിയില്ല. ജില്ലാ കമ്മിറ്റിയില്‍ 4 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി.തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രനും വീണ്ടും അവസരം ലഭിച്ചേക്കും.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പുതുതായി 7 പേരെങ്കിലും കമ്മിറ്റിയിലെത്തും.
നിലവില്‍ 41 അംഗ ജില്ലാ കമ്മിറ്റിയാണ് തിരുവനന്തപുരത്തുളളത്. അംഗസംഖ്യ 44 ആയി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി അനുമതി നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് കമ്മിറ്റിയിലേക്ക് വരാന്‍ സാധ്യതയുണ്ട്.