Connect with us

Kozhikode

ഉള്ളാള്‍ തങ്ങള്‍ സ്മാരക ഗ്രന്ഥം പുറത്തിറങ്ങി

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി(ഉള്ളാള്‍)യുടെ സ്മാരകഗ്രന്ഥം സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. ഉള്ളാള്‍ തങ്ങളുടെ ഒന്നാം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് എട്ടിക്കുളത്ത് നടന്ന ചടങ്ങിലാണ് പ്രകാശനം നടന്നത്.
സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദിര്‍, ഉള്ളാള്‍ ദര്‍ഗ ശരീഫ് പ്രസിഡന്റ് യു കെ ഹംസ, കുഞ്ഞുഹാജി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ് ശറഫുദ്ദീന്‍, അബൂബക്കര്‍ പറവൂര്‍ സംബന്ധിച്ചു.
എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ റീഡ് പ്രസാണ് ഉള്ളാള്‍ തങ്ങള്‍ സ്മാരക ഗ്രന്ഥം പുറത്തിറക്കിയത്.

Latest