Connect with us

Kerala

പാക്കറ്റ് വെളിച്ചെണ്ണ വിഷമയം

Published

|

Last Updated

കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തെ വിപണിയിലെത്തുന്ന പാക്കറ്റ് വെളിച്ചെണ്ണകളില്‍ ഭൂരിഭാഗവും വിഷാംശം കലര്‍ന്നതാണെന്ന് ആരോപണം. ആകര്‍ഷകമായ പാ ക്കറ്റുകളില്‍ ലഭ്യമാകുന്ന വെളിച്ചെണ്ണയില്‍ ആരോഗ്യത്തിന് ഹാനികരമായ ലിക്വിഡ് പാരഫിന്‍ ഓയില്‍, പാം കര്‍ണല്‍ ഓയില്‍ എന്നിവ കലര്‍ന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വെളിച്ചെണ്ണ കേടാകാതിരിക്കുന്നതിനും മണവും നിറവും ലഭിക്കുന്നതിനുമായി ചേര്‍ക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ വെളിച്ചെണ്ണയെ വിഷമയമാക്കുന്നു. ഇത്തരം എണ്ണകളുടെ ഉപയോഗം മാരകമായ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു.
മലയാളികളുടെ ഉപയോഗത്തിന് ആവശ്യമായ തോതില്‍ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ദിനംപ്രതി 350- 400 മെട്രിക് ടണ്‍ എണ്ണയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നത്. നിലവില്‍ കൊപ്രയുടെ വിലയും ഉത്പാദനചെലവും പരിഗണിച്ചാല്‍ ഒരു കിലോഗ്രാം വെളിച്ചെണ്ണയ്ക്ക് 140 രൂപയോളം വില വരും. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വെളിച്ചെണ്ണ എന്ന പേരിലെത്തുന്ന വ്യാജ എണ്ണകള്‍ 90 മുതല്‍ 110 രൂപ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്.
അന്യസംസ്ഥാനങ്ങളിന്‍ നിന്നുള്ളവക്ക് പുറമേ കേരള കോകോ ഫ്രഷ്, കൊപ്ര നാട്, കല്‍പകേര എന്നീ പേരുകളില്‍ കേരളത്തില്‍ നിന്നും പാക്ക് ചെയ്യുന്ന വെളിച്ചെണ്ണയിലും വന്‍തോതില്‍ മായം കലര്‍ന്നിട്ടുള്ളതായി തങ്ങളുടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിശോധിക്കാനുള്ള ലാബില്ലെന്നും വേണ്ട നടപടി സ്വീകരിക്കാമെന്നും പറഞ്ഞതല്ലാതെ ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ടുമെന്റിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായതയായി അറിയുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.
അസോസിയേഷന്‍ പ്രസിഡന്റ് എം എ മജീദ്, ഡയരക്ടര്‍ പ്രകാശി പി റാവു, മുന്‍ പ്രസിഡന്റ് തലത് മഹമൂദ്, വൈസ് പ്രസിഡിന്റ് ഷോമി ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest