Connect with us

Business

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധിച്ചു

Published

|

Last Updated

സിംഗപ്പൂര്‍: സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ മരണ വാര്‍ത്ത പുറത്തുവന്നയുടനെ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു. എണ്ണ ഉത്പാദന നയത്തില്‍ മാറ്റംവരുത്തിയേക്കുമെന്ന സൂചനയെതുടര്‍ന്നാണ് വില കുതിച്ചത്.

ആഗോള വിപണിയില്‍ ഉല്‍പാദനം വര്‍ധിച്ചപ്പോള്‍ വിലകുറയുന്നത് പിടിച്ചുനിര്‍ത്താന്‍ ഉല്‍പാദനം കുറക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നെങ്കിലും സൗദി അതിന് തയ്യാറായിരുന്നില്ല. രാജാവിന്റെ മരണത്തോടെ ഈ നിലപാട് മാറിയേക്കാമെന്ന അഭ്യൂഹമാണ് വിപണിയില്‍ ഓയില്‍ വില ഉയര്‍ത്തിയത്.

യു എസ് ബെഞ്ച് മാര്‍ക്ക് മാര്‍ച്ചിലെ ഡെലിവറി വിലയില്‍ 3.1 ശതമാനമാണ് ഉയര്‍ന്നത്. ഏഷ്യന്‍ വിപണിയിലും വിലക്കയറ്റം പ്രകടമായി. ബാരലിന് 1.58 ശതമാനം ഉയര്‍ന്ന് 47.04 ഡോളറിലെത്തി.

 

---- facebook comment plugin here -----

Latest