Connect with us

Kerala

ബിജുരമേശിന് ശിവഗിരി മഠത്തിന്റെ പിന്തുണ

Published

|

Last Updated

തിരുവനന്തപുരം: കെഎം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന് ശിവഗിരി മഠത്തിന്റെ പിന്തുണ. തിരുവനന്തപുരത്തെ ബിജുവിന്റെ വസതിയിലെത്തിയാണ് മഠാധിപതി പ്രകാശാനന്ദ ബിജുവിന് പിന്തുണ അറിയിച്ചത്.

സാമുദായിക നേതാക്കള്‍ കൂടി ബിജു രേമേശിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. അതേസമയം ബാര്‍ കോഴ കേസില്‍ അന്വേഷണം വൈകിപ്പിക്കുന്നത് താനാണെന്ന വാദം ബിജു രമേശ് തള്ളി. സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യത്തിലാണ് ഓരോ ഘട്ടത്തിലും കൂടുതല്‍ തെളിവുകള്‍ നല്‍കിയത്. നീതിപൂര്‍വമായ അന്വേഷണം പ്രതീക്ഷിച്ചതുകൊണ്ടാണ് ഇതുവരെ ക്ഷമിച്ചത്. മാണിക്കെതിരെയായി കൂടുതല്‍ തെളിവുകളുണ്ടെന്നും അത് ഇപ്പോള്‍ ഹാജരാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിജു രമേശ് പറഞ്ഞു. ഇന്ത്യയില്‍ തന്നെ ഇപ്പോള്‍ ഈ തെളിവുകളില്ലെന്നും ബിജു രമേശ് വ്യക്തമാക്കി.

Latest