Connect with us

Ongoing News

ത്രിരാഷ്ട്ര ക്രിക്കറ്റ്: ഓസ്‌ട്രേലിയ ഫൈനലില്‍

Published

|

Last Updated

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയ ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലില്‍ കടന്നു. ഇംഗ്ലണ്ടിനെ 3 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആതിഥേയര്‍ കലാശപ്പോരാട്ടത്തിനുള്ള യോഗ്യത നേടിയത്. ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.
ടെസ്റ്റിലെ അരങ്ങേറ്റം സെഞ്ചുറിയിലൂടെ അവിസ്മരണീയമാക്കിയ സ്മിത്ത് ഏകദിന അരങ്ങേറ്റത്തിലും പ്രകടനം ആവര്‍ത്തിച്ചു.ആറ് ഫോറും ഒരു സിക്‌സുമടക്കം 102 റണ്‍സ് നേടി സ്മിത്ത് പുറത്താകാതെ നിന്നു. ഷോണ്‍ മാര്‍ഷ് (45), ബ്രാഡ് ഹാഡിന്‍ (42), ആരോണ്‍ ഫിഞ്ച് (32) എന്നിവര്‍ ക്യാപ്റ്റനു മികച്ച പിന്തുണ നല്‍കി. ഏകദിനത്തില്‍ ക്യാപ്റ്റനായി അരങ്ങേറി സെഞ്ചുറി നേടുന്ന ഏഴാമത്തെ ബാറ്റ്‌സ്മാനാണ് സ്മിത്ത്. ടെസ്റ്റിലും ഏകദിനത്തിലും നായകനായി അരങ്ങേറി സെഞ്ചുറി നേടിയ ഏക താരവും സ്മിത്താണ്. സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്.