Connect with us

Techno

മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 2500 നഗരങ്ങളില്‍ വൈ ഫൈ

Published

|

Last Updated

ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 2500 നഗരങ്ങളില്‍ വൈ ഫൈ സൗകര്യം ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ബി എസ് എന്‍ എല്‍ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 7000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ആദ്യഘട്ടത്തില്‍ സൗജന്യമായിട്ടാവും വൈ ഫൈ ലഭ്യമാവുക. പിന്നീട് ഉപയോഗത്തിന് അനുസരിച്ച് പണം നല്‍കേണ്ടി വരും. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.