Connect with us

Gulf

പ്രവാസിവായന പ്രകാശനം ചെയ്തു

Published

|

Last Updated

ദോഹ: വായന, അറിവിലേക്കും സംസ്‌കാരത്തിലേക്കുമുള്ള തുറന്ന കാവടമാ ണെന്ന് കെ.വി.തോമസ് എം.പി പറഞ്ഞു. ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായനയുടെ ഖത്തര്‍തല പ്രകാശനച്ചടങ്ങ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ ചിന്തകളെ തീവ്രവികാരങ്ങളില്‍ സാമൂഹ്യവിരുദ്ധ വിചാരങ്ങളില്‍ നിന്നും സംരക്ഷി ക്കുന്നതില്‍ വായനക്ക് സുപ്രധാനമായ പങ്കാണുള്ളത്.നല്ലത് വായിച്ചു തിരിച്ചറിവ് നേടാനുള്ള ചോദന എല്ലാ മനുഷ്യരിലും കുടികൊള്ളുന്നുണ്ട്. പ്രവാസി വായന അങ്ങനെയൊരു വഴിയിലേക്കുള്ള പ്രകാശമാകും.ഐ.സി.എഫ് ഖത്തര്‍ പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ശൈഖ് മഹ്മൂദ് അനാനി ഖിറാഅത്ത് നിര്‍വ്വഹിച്ചു.സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍(ഐ.സി.എഫ് മിഡില്‍ ഈസ്റ്റ് പ്രസിഡന്റ്)(അബ്ദുല്‍ അസീസ് സഖാഫി മമ്പാട്(ഐ.സി.എഫ് മിഡില്‍ ഈസ്റ്റ് ജനറല്‍ സെക്രട്ടറി) ഗിരീഷ്‌കു മാര്‍(ഐ.സി.സി പ്രസിഡന്റ്) അഷ്‌റഫ് തൂണേരി(ഇന്ത്യന്‍ മീഡിയാ ഫോറം) ജോപ്പച്ചന്‍ തെക്കേക്കൂത്ത് (ഇന്‍കാസ്)അബ്ദുല്‍ ജലീല്‍ (സംസ്‌കൃതി)നസീര്‍ കൊടുങ്ങല്ലൂര്‍ പ്രദീപ്‌മേനോന്‍(അമൃത)അഹമദ് പാതിരപ്പറ്റ) ഹമീദ് ഈശ്വരമംഗലം (യു.എ.ഇ) ശുക്കൂര്‍ കൈപ്പുറം (കുവൈ റ്റ്)അബ്ദുറഹീം പാപ്പിനിശ്ശേരി(സൗദി)അബൂബക്കര്‍ അന്‍വരി(സൗദി)അസീസ് കൊടിയത്തൂര്‍ (ആര്‍.എസ്.സി) കക്കുളത്ത് അബ്ദുല്‍ ഖാദര്‍(മംഗളം) അബൂബ ക്കര്‍ (സഫാരി ഗ്രൂപ്പ്) സിദ്ധീഖ് പുറായില്‍(അല്‍ എബ്ള്‍ ഗ്രൂപ്പ്),അബ്ദുല്‍ ക രീം അബ്ദുള്ള,നിസാം മുഹമ്മദലി(സീഷോര്‍)സജീവ് നായര്‍(അല്‍ അബീര്‍ ഗ്രൂപ്പ്) നൂറുദ്ധീന്‍ (ട്രാന്‍സിന്ദ് ട്രാവല്‍സ്) സംബന്ധിച്ചു.അബ്ദുല്‍ കരീം ഹാജി മേ മുണ്ട സ്വാഗതവും മുഹമ്മദ് ഷാ ആയഞ്ചേരി നന്ദിയും പറഞ്ഞു.

Latest