Connect with us

Gulf

ഏറ്റവും വില്‍ക്കപ്പെടുന്നത് ഐഫോണ്‍ 6

Published

|

Last Updated

ദുബൈ: ദുബൈ വ്യാപാരോത്സവത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണ്‍, ഐ ഫോണ്‍ 6 മൊബൈല്‍. ജംബോ ഇലക്ട്രോണിക്‌സ് ചില്ലറ വില്‍പന വിഭാഗം മേധാവി നദീം ഖാന്‍ സദ അറിയിച്ചതാണിത്. ജാക്കി ഇലക്‌ട്രോണിക്‌സ് അസി. വൈസ് പ്രസിഡന്റ് മഹേഷ് ചോത്രാനിയും ഇതേ അഭിപ്രായം പങ്കുവെച്ചു. കഴിഞ്ഞ സെപ്തംബറിലാണ് ഐ ഫോണ്‍ യു എ ഇയില്‍ എത്തിയത്. അതിന് ശേഷം വന്‍ വില്‍പനയാണ് നടന്നത്. ഐ ഫോണ്‍ 6 പ്ലസനും ആവശ്യക്കാരേറെ. ഐ ഫോണ്‍ 6നു പുറമെ, സാംസംങ് എഡ്ജ് ഹ്യൂവാഹി ഫൈ സിം, ലെനോവോ വൈബ് എക്‌സ് 2 എന്നിവയും ധാരാളമായി വിറ്റുപോകുന്നുണ്ട്. സ്മാര്‍ട് വില്‍പനയില്‍ 12 ശതമാനം വര്‍ധനവുണ്ട്. ഡി എസ് എഫില്‍ 20 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നദീം ഖാന്‍ സദ പറഞ്ഞു. ഹിമാക്‌സില്‍ 30 ശതമാനവും ഇറോസ് ഗ്രൂപ്പില്‍ 25 ശതമാനവും വില്‍പന വര്‍ധിച്ചിട്ടുണ്ട്.
ഡി എസ് എഫിന്റെ ഭാഗമായി സ്മാര്‍ട് ഫോണ്‍ വില്‍കുമ്പോള്‍ ചില സ്ഥാപനങ്ങള്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്. ഗാലക്‌സി നോട്ട് എഡ്ജ് വില്‍ക്കുമ്പോള്‍ 1000 ദിര്‍ഹംസിന്റെ ഗിഫ്റ്റ് വൗച്ചര്‍ല്‍കുന്നുണ്ട്. സോണി എക്‌സ്പീരിയ സണ്ട് 3, എച്ച് ടി സി എം 8 എന്നീ മൊബൈല്‍ ഫോണുകള്‍ക്കും ഏറെ ആവശ്യക്കാരുണ്ടെന്നും നദീം വ്യക്തമാക്കി.

Latest