Connect with us

Gulf

'അസ്റ്റര്‍ ഡി എം അപ്രന്റൈസ്' പദ്ധതി ആരംഭിക്കും

Published

|

Last Updated

ദുബൈ: അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ് & എക്‌സിബിഷന്‍ 2015-ല്‍ തൊഴില്‍ പരിശീലന പദ്ധതി സംഘടിപ്പിക്കുമെന്ന് അസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ അറിയിച്ചു. അറബ് ഹെല്‍ത്തുമായി സഹകരിച്ച്, “അസ്റ്റര്‍ ഡി എം അപ്രന്റൈസ്” എന്ന പേരിലുള്ള നാലുദിന പദ്ധതി ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും വിജ്ഞാനം വര്‍ധിപ്പിക്കാനും മേഖലയില്‍ അനുദിനം വളരുന്ന ആരോഗ്യരക്ഷാ വ്യവസായത്തിന്റെ ഭാഗമാകാനും അവസരമൊരുക്കും.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും ലോകാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്തുള്ളതുമായ അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ് ആന്‍ഡ് എക്‌സിബിഷന്‍ 40-ാം എഡിഷന്റെ പ്ലാറ്റിനം സ്‌പോണ്‍സര്‍ ആണ് അസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍. ജനുവരി 26 മുതല്‍ 29 വരെ ദുബൈ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന കോണ്‍ഗ്രസില്‍ ലോകമെങ്ങുംനിന്നായി 4,000-ലധികം എക്‌സിബിറ്റര്‍മാര്‍ പങ്കെടുക്കും.
അസ്റ്റര്‍ ഡി എം അപ്രന്റൈസ് പ്രോഗ്രാമിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ അടക്കമുള്ള അസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ ഉന്നത മാനേജ്‌മെന്റിനു കീഴില്‍ ആറുമാസം പരിശീലനം നേടാനുള്ള അവസരമുണ്ടാകും. പരിശീലനം പൂര്‍ത്തിയാക്കുന്ന മുറക്ക് യോഗ്യരായവര്‍ക്ക് അസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയറില്‍ ജോലി നല്‍കും.
ആരോഗ്യരംഗത്തെ തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണ് അസ്റ്റര്‍ ഡി എം അപ്രന്റൈസ് പ്രോഗ്രാം വിഭാവന ചെയ്തതെന്ന് അസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ കോര്‍പറേറ്റ് സ്ട്രാറ്റജീസ് ഡയറക്ടര്‍ അലിഷാ മൂപ്പന്‍ പറഞ്ഞു.

Latest