Connect with us

Gulf

ലേബര്‍ കാര്‍ഡുകള്‍ പുതുക്കി

Published

|

Last Updated

അബുദാബി: 6,000 തൊഴിലാളികളുടെ ലേബര്‍ കാര്‍ഡുകള്‍ പിഴകൂടാതെ പുതുക്കിയതായി യു എ ഇ തൊഴില്‍ മന്ത്രാലയം. 3800 സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണു ഇളവു കാലത്തു ലേബര്‍കാര്‍ഡുകള്‍ പുതുക്കിയത്.
ഇളവ് പ്രഖൃാപിച്ച 15 ദിവസത്തിനം 6000 തൊഴിലാളികളാണു കാലാവധി കഴിഞ്ഞ കാര്‍ഡുകള്‍ പുതുക്കി മന്ത്രാലയ ഫയല്‍ കുറ്റമറ്റാക്കിയതെന്ന് മന്ത്രാലയ അസി അണ്ടര്‍ സെക്രട്ടറി ഹുമൈദ് അല്‍സുവൈദി അറിയിച്ചു.
മന്ത്രാലയ തല നടപടികള്‍ നേരിടാതിരിക്കാന്‍ മാര്‍ച്ച് അഞ്ചിന് മുന്‍പ് തൊഴിലാളികളുടെ ലേബര്‍ കാര്‍ഡ് പുതുക്കണമെന്ന് അല്‍സുവൈദി ഓര്‍മിപ്പിച്ചു. രാജ്യത്തു ഒരു ലക്ഷം ലേബര്‍ കാര്‍ഡുകള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തവയാണെന്നാണു മന്ത്രാലയ കണക്ക്. കാലാവധി തീര്‍ന്നിട്ടും പുതുക്കാത്ത 95000 കാര്‍ഡുകളുണ്ട്. വിദേശത്തു നിന്ന് തൊഴിലാളികളെ കൊണ്ടു വന്ന് 60 ദിവസം കഴിഞ്ഞിട്ടും ലേബര്‍ കാര്‍ഡ് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്ത 5000 അപേക്ഷകളുണ്ട്. 40000 സ്ഥാപനങ്ങളാണു ലേബര്‍കാര്‍ഡ് പ്രക്രിയകളില്‍ കാലതാമസം വരുത്തിയത്.

Latest