Connect with us

Gulf

ഐ എസ് ഒ അംഗീകാരം ലഭിച്ചു

Published

|

Last Updated

ദുബൈ: അടുക്കള ഉപകരണ വിതരണക്കാരായ പാരമൗണ്ടിന് ഐ എസ് ഒ 9001-2008 ലഭിച്ചതായി ചെയര്‍മാന്‍ ശംസുദ്ദീന്‍ അറിയിച്ചു.
1988ല്‍ സ്ഥാപിതമായ പാരമൗണ്ട് ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് വ്യവസായികാടിസ്ഥാനത്തിലുള്ള ഹോട്ടല്‍, ബേക്കറി, സൂപ്പര്‍മാര്‍ക്കറ്റ്, ലോണ്ട്രി ഉപകരണങ്ങള്‍ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്നു. അനുബന്ധോപകരണങ്ങള്‍ നിര്‍മിക്കുന്നുമുണ്ട്. ഊര്‍ജ സംരക്ഷണ പ്രാധാന്യമുള്ള ഉപകരണങ്ങള്‍ വ്യാപാരവും നിര്‍മാണവും ചെയ്യുന്നതിന് കാലാനുഗ്രഹീതമായ പ്രാധാന്യം പാരമൗണ്ട് നല്‍കുന്നു. ഈ മേഖലയില്‍ അനുഭവ സമ്പന്നരായ അനുബന്ധ ജോലിക്കാരും അടങ്ങുന്നതാണ് പാരമൗണ്ട്.
അന്തര്‍ ദേശീയ മാതൃകക്കനുസ്രതമായ 10 ഷോറൂമുകളും മൂന്ന് നിര്‍മാണ സ്ഥാപനങ്ങളും ജി സി സിയിലും ഇന്ത്യയിലുമായി പാരമൗണ്ടിനുണ്ട്.
ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍, ബേക്കറികള്‍, കേറ്ററിംഗ് കമ്പനികള്‍ ഹോസ്പിറ്റലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, കപ്പലുകള്‍ തുടങ്ങിയവക്ക് ആവശ്യമായിട്ടുള്ള ഉപകരണങ്ങള്‍ നല്‍കുവാന്‍ പോയ കാലഘട്ടത്തില്‍ കഴിഞ്ഞിട്ടുണ്ടെന്നും ശംസുദ്ദീന്‍ പറഞ്ഞു.
സി ഇ ഒ ശ്രീനിവാസ് ഗോപാല്‍, പ്രൊജക്ട് ഡയറക്ടര്‍ ശബീബ് അബ്ദുല്‍ ഖാദര്‍, എക്‌സി ഡയറക്ടര്‍ ഹിശാം ശംസുദ്ദീന്‍, സര്‍ട്ടിഫിക്കേഷന്‍ മാനേജര്‍ റിച്ചാര്‍ഡ് സേവ്യര്‍, ടെക്‌നിക്കല്‍ ആന്റ് പ്രൊഡക്ഷന്‍ മാനേജര്‍ ഡാനിയേല്‍ സാം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest