Connect with us

Gulf

അബ്ദുല്ല രാജാവിന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം

Published

|

Last Updated

ജിദ്ദ: സഊദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ വിയോഗത്തില്‍ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. സഊദിയിലെ സുപ്രധാന ശബ്ദമാണ് നിലച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്റ് ചെയ്തു. സഊദിയിലെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

വലിയ വെല്ലുവിളികളെ നേരിടുന്നതില്‍ യു എസിനോടൊപ്പം ഒരുമിച്ച് നിന്നയാളാണ് അബ്ദുല്ല രാജാവെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ അനുശോചിച്ചു.

അറബ് ലോകത്തെ ഏറ്റവും മാന്യനായ ഭരണാധികാരികളില്‍ ഒരാളായിരുന്നു അബ്ദുല്ല രാജാവെന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സാഇദ് ആല്‍ നഹ്‌യാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അറബ് രാജ്യങ്ങളുടെ പുരോഗതിക്കായും ജനങ്ങളുടെ ക്ഷേമത്തിനായും സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റെതെന്നും യു എ ഇ പ്രസിഡന്റ് സന്ദേശത്തില്‍ പറഞ്ഞു. അബ്ദുുല്ല രാജാവിന്റെ നിര്യാണത്തില്‍ യു എ ഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Latest