Kerala
'എന്റെ വക 500' മാണി സ്വീകരിക്കില്ല; പാലായിലെ പോസ്‌റ്റോഫീസ് ജീവനക്കാര്‍ക്ക് പണിയായി
പാല: ബാര്‍ കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെ എം മാണിക്ക് “എന്റെ വക 500” എന്ന പേരില്‍ പ്രതിഷേധക്കാര്‍ അയച്ചുകൊടുത്ത പണം അദ്ദേഹം സ്വീകരിക്കില്ല. സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തിന്റെ ഭാഗമായാണ് മാണിക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മണിയോര്‍ഡറുകള്‍ പാലായിലെത്തിക്കൊണ്ടിരിക്കുന്നത്.
മാണിയുടെ വിലാസത്തിലെത്തുന്ന മണിയോര്‍ഡറുകള്‍ പാലാ പോസ്‌റ്റോഫീസിലെ ജീനക്കാര്‍ക്ക് പാരയായി മാറുകയാണ്. ഇതുവരെ 10000ല്‍ അധികം രൂപ പോസ്റ്റ് ഓഫീസിലെത്തിയതായാണ് റിപ്പോര്‍ട്ട്. മന്ത്രിയെ പരിഹസിച്ചുള്ള മണിയോര്‍ഡറുകളായതിനാല്‍ അദ്ദേഹത്തിന് കൊണ്ടുപോയി കൊടുക്കാനാകാത്ത സ്ഥിതിയാണ് ജീവനക്കാര്‍ക്ക്. പണം അയച്ചവരുടെ വിലാസത്തില്‍ തിരിച്ചയക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.
മാണി കോഴവാങ്ങിയതായി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ് സോഷ്യല്‍ മീഡിയിലൂടെ മാണിക്ക് “എന്റെ വക 500” എന്ന പേരില്‍ ഹാഷ്ടാഗ് ആരംഭിച്ചത്. ഫെയ്‌സ്ബുക്കില്‍ സംവിധായകന്‍ ആഷിക് അബുവാണ് ഇതിന് തുടക്കം കുറിച്ചത്.