Connect with us

Palakkad

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണം

Published

|

Last Updated

പാലക്കാട്: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് പൂര്‍ണം. കലക്‌ട്രേറ്റില്‍ 210 ജീവനക്കാരില്‍ 10 പേര്‍ മാത്രമാണ് ഹാജരായത്.
ജില്ലയില്‍ 99 പഞ്ചായത്തുകളില്‍ 67 എണ്ണവും 153 വില്ലേജുകളില്‍ 121 എണ്ണവും അടഞ്ഞുകിടന്നു. സിവില്‍സ്‌റ്റേഷനില്‍ പി. ഡബഌു. ഡി കെട്ടിട വിഭാഗം, നാഷണല്‍ ഹൈവേ, ലീഗല്‍ മെട്രോളജി, ജില്ലാലേബര്‍ ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ്, ജില്ലാ വ്യവസായകേന്ദ്രം, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ്, ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസ് എന്നിവ തുറന്നില്ല. ജില്ലയിലാകെ 821 സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ജില്ലാമെഡിക്കല്‍ഓഫീസില്‍ 75 ജീവനക്കാരില്‍ 15 പേര്‍ മാത്രമാണ് ഹാജരായത്.
വാണിജ്യനികുതിഓഫീസില്‍ 195 ല്‍ 20 ഉം പാലക്കാട്താലൂക്ക് ഓഫീസില്‍ 76 ല്‍ 14 ഉം ആര്‍. ഡി. ഒയില്‍ 28 ല്‍ 6 പേരും ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ 31 ല്‍ 6 പേരും മാത്രമാണ് ഹാജരായത്. ജില്ലയിലെമറ്റു താലൂക്ക് ഓഫീസുകളില്‍ നാമമാത്രമായ ജീവനക്കാര്‍ മാത്രമാണ് ഹാജരായത്. ആലത്തൂരില്‍ 54 ല്‍ 6 ഉംചിറ്റൂരില്‍ 48 ല്‍ 4 ഉം മണ്ണാര്‍ക്കാട് 54 ല്‍ 19 ഉം ഒറ്റപ്പാലത്ത് 73 ല്‍ 28 ഉം പട്ടാമ്പിയില്‍ 62 ല്‍ 12ഉം പേര്‍ ഹാജരായി. പണിമുടക്കിയ ജീവനക്കാര്‍ പാലക്കാട് സിവില്‍സ്‌റ്റേഷനില്‍നിന്ന് അഞ്ചുവിളക്ക് ജംഗ്ഷനിലേക്ക് പ്രകടനം നടത്തി.
പിക്കറ്റിംഗ്‌സമരം ആക്ഷന്‍ കൗണ്‍സില്‍ നേതാവ് പി.എം രാമന്‍ ഉദ്ഘാടനം ചെയ്തു. പിക്കറ്റിംഗില്‍ പങ്കെടുത്ത ഡോ.എ.കെ പ്രകാശ്, പി.രഘു, തൃദീപ്കുമാര്‍ദാസ്, ബാബുദാസ്, ജയപ്രകാശ്എന്നിവരെ പോലീസ് നീക്കംചെയ്തു. പണിമുടക്കം വന്‍ വിജയമാക്കിയ എല്ലാ ജീവനക്കാരെയും അധ്യാപകരെയും സംയുക്തസമരസമിതി അഭിവാദ്യം ചെയ്തു. അതേ സമയം പണിമുടക്ക് ഭാഗികം മാത്രമാണെന്ന് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചു.

Latest