Connect with us

Wayanad

സംസ്ഥാന സംരംഭക വികസന മിഷ്യന്‍ പദ്ധതി: യുവ സംരംഭകര്‍ക്ക് ആശ്വാസമാവുന്നു

Published

|

Last Updated

കല്‍പ്പറ്റ: കേരളാ സംസ്ഥാന സംരംഭക വികസന മിഷ്യന്‍ പദ്ധതി പ്രകാരമുള്ള പലിശ രഹിത വയനാട്ടിലെ യുവതി-യുവാക്കള്‍ക്ക് ആശ്വാസമാവുന്നതായി മിഷ്യന്‍ സെലക്ഷന്‍ കമ്മിറ്റി മെമ്പര്‍ സേവ്യര്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2012-13 സാമ്പത്തിക വര്‍ഷത്തിലാണ് അഭ്യസ്ഥ വിദ്യരായ യുവസംരംഭകര്‍ക്കായി പദ്ധതി ആരംഭിച്ചത്.
പ്ലസ്ടു വിജയിച്ചവരും 20നും 40നും മദ്ധ്യേ പ്രായമുള്ളവരുമായ യുവ സംരംഭകരെയാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് 20 ലക്ഷം വരെ അഞ്ച് വര്‍ഷത്തേക്ക് പലിശ രഹിത വായ്പ നല്‍കും.
ഡിപ്ലോമയോ, എന്‍ജിനീയറിങ് ഡിഗ്രിയോയുള്ള യുവതി-യുവാക്കള്‍ക്ക് 10 ലക്ഷം വരെ ഈ പദ്ധതി പ്രകാരം അഞ്ച് വര്‍ഷത്തേക്ക് ലഭിക്കുക. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും എസ്.എസ്.എം.ഇ ലൈസന്‍സ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് മുന്‍ഗണന.
വയനാട്ടില്‍ ആയൂര്‍വേദ രംഗത്ത് സേവനം അനുഷ്ടിക്കുന്ന പത്തിലധികം ഔഷധ നിര്‍മാണത്തിനും മറ്റു ചികിത്സാ സൗകര്യങ്ങള്‍ സജ്ജീകരിക്കാനും ഇതിനകം ഒരു കോടി രൂപ നല്‍കി.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് കലക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയാണ്. തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്കായി 13 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന ബോധവല്‍ക്കരണ പരിപാടിയും നടത്തും. 280 സംരംഭകര്‍ക്ക് ഇതിനകം പരിശീലനം ലഭിച്ചു. 150ലധികം സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചതായും സേവ്യാര്‍ മാസ്റ്റര്‍ അറിയിച്ചു.