Connect with us

Wayanad

കാട് വിട്ടറങ്ങി: കാട്ട് പോത്ത് ഗ്രാമീണര്‍ക്ക് പരിഭ്രാന്തി

Published

|

Last Updated

മാനന്തവാടി: നഗരത്തിന് സമീപം ഇറങ്ങിയ കാട്ട്‌പോത്ത് ഭീതി പരത്തി.
ഇന്നലെ രാവിലെ ് എടവക പാണ്ടിക്കടവ് മുട്ടാനിയില്‍ സന്തോഷ്‌കുമാറാണ് വീട്ട് മുറ്റത്ത് കാട്ട് പോത്തിനെ കണ്ടത്. തുടര്‍ന്ന് പഴശ്ശിരാജ സ്‌കൂളിന് സമീപത്തും പിന്നീട് ഹില്‍ബുംസ് സ്‌കൂളിന് പിറകിലെ തോട്ടത്തിലുമാണ് കാട്ട്‌പോത്ത് എത്തിയത്. പത്തോടെ എടവക വെറ്ററിനറി സര്‍ജന്‍ വി.ഒ ജിജിമോന്‍, വെറ്ററിനറി അസിസ്റ്റന്റ് പ്രദീപ്, റെയിഞ്ച് ഓഫിസര്‍മാരായ എ ഷജ്‌ന, ടി സോമരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കാട്ട് പോത്തിനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
ഇതിനിടെ ജനങ്ങള്‍ ബഹളം ഉണ്ടാക്കിയത് കാട്ട് പോത്തിനെ വിറളി പിടിപ്പിക്കുകയും ജനവാസ കേന്ദ്രങ്ങളായ അഗ്രഹാരം, ചുട്ടക്കടവ് പമ്പ് ഹൗസിന് സമീപത്തേക്ക് പോത്ത് ഓടി. പമ്പിന് പുറകിലൂടെ പാണ്ടിക്കടവ് പുഴയിലേക്കേിറങ്ങിയ കാട്ട്‌പോത്ത് ചുണ്ടക്കടവ് റോഡിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും വനപാലകരും നാട്ടുകാരും ചേര്‍ന്ന് തടയുകയായിരുന്നു. പിന്നീട് പുഴയിലേക്കിറങ്ങിയ പോത്ത് പുഴ നീന്തി കടന്ന് അക്കരെയെത്തി സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലേക്ക് കയറി. അതിനിടെ ഇതിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്നതിനിടെ വീണ് വനം വകുപ്പ് ജീവനക്കാരന്‍ കരുണാകരന് പരുക്കേറ്റു . പോത്തിനെ തുരത്താന്‍ ഇന്നും ശ്രമം തുടരും.

Latest