Connect with us

Kerala

നാദാപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

Published

|

Last Updated

കോഴിക്കോട്: നാദാപുരത്ത് സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. വള്ളൂരിലെ പടയംകണ്ട് ഷിബിന്‍ (19) അണ് മരിച്ചത്. മുസ്‌ലിംലീഗ്-സിപിഎം സംഘര്‍ഷത്തിനിടെയാണ് സംഭവം. തൂണേരിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം.
കാറില്‍ എത്തിയവര്‍ അക്രമിക്കുകയായിരുന്നെന്ന പരിക്കേറ്റയാള്‍ പറഞ്ഞു. അക്രമത്തിന് പിന്നില്‍ ലീഗാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് വടകരയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ പങ്കില്ലെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു. അക്രമത്തെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും അക്രമികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്നും ലീഗ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest