Connect with us

Kozhikode

ഖുര്‍ആനിന്റെ മാനവിക സന്ദേശം മുറുകെ പിടിക്കണം: പേരോട്

Published

|

Last Updated

നാദാപുരം: ഖുര്‍ആനിന്റെ മാനവിക സന്ദേശം മുറുകെ പിടിക്കാന്‍ സമൂഹം തയ്യാറാകണമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. സൂറത്തുല്‍ ഇന്‍സാഹിനെ ആസ്പദമാക്കി നാദാപുരത്ത് പതിനൊന്നാം വാര്‍ഷിക സപ്തദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് വര്‍ധിച്ച് വരുന്ന വൈരവും വര്‍ഗീയതയും ഉന്മൂലനം ചെയ്യാന്‍ ഖുര്‍ആനിന്റെ പാത പിന്തുടരല്‍ ആണ് പരിഹാരമുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടി സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് കുഞ്ഞാറ്റ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, കടമേരി കുഞ്ഞബ്ദുല്ല, ഹുസൈന്‍ മാസ്റ്റര്‍, മൊയ്തു ഫൈസി പ്രസംഗിച്ചു.

Latest