Connect with us

Kozhikode

സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം

Published

|

Last Updated

പയ്യോളി: മുപ്പത്തിഏഴാമത് സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കലോത്സവത്തിന് പ്രൗഢ ഗംഭീര തുടക്കം. മൂന്ന് ദിവസം നീളുന്ന കലാമേള മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. കലാകായിക രംഗത്ത് ആരോഗ്യപരമായ ഇടപെടലുകള്‍ നടത്തുന്ന സംസ്ഥാനമാണ് നമ്മുടെതെന്നും കലാമേളകള്‍ മനുഷ്യനിലെ നന്മയുടെ പൂക്കള്‍ വിരിയിക്കുമെന്നും മന്ത്രി പറഞ്ഞു. കെ ദാസന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകര ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ മുഖ്യാതിഥിയായിരുന്നു. മേളയോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം ഗോകുലം ഗോപാലന്‍ നിര്‍വഹിച്ചു. കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ പി മുഹമ്മദ് അശ്‌റഫ് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ ടി സിന്ധു, കെ ജീവാനന്ദന്‍, മഠത്തില്‍ അബ്ദുര്‍റഹ്മാന്‍, വി ടി ഉഷ, വി വി എം ബിജിഷ, അബൂബക്കര്‍ കുഞ്ഞ്, പുനത്തില്‍ ഗോപാലന്‍, പി വി രാമചന്ദ്രന്‍, പി കെ ഗംഗാധരന്‍, പി വി അഹമ്മദ്, കെ പി റാണാപ്രതാപ്, കെ ശശിധരന്‍, എം ടി അബ്ദുല്ല, എന്‍ സി മുസ്തഫ സംസാരിച്ചു. തുടര്‍ന്ന് ഫോക്ക് സംഗീതം ആധാരമാക്കിയുള്ള മെഗാ ഷോ പാട്ട്പന്തല്‍, വിവിധ കലാപരിപാടികള്‍ നടന്നു.

Latest