Connect with us

National

സി ബി ഐക്കെതിരെ പൊട്ടിത്തെറിച്ച് ദയാനിധി മാരന്‍

Published

|

Last Updated

ചെന്നൈ: തനിക്കെതിരെ വ്യാജ മൊഴി നല്‍കുന്നതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് സഹായയികളെ സി ബി ഐ നിര്‍ബന്ധിക്കുകയാണെന്ന് മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്‍. ചൊവ്വാഴ്ച സി ബി ഐ മാരന്റെ മൂന്ന് സഹായികളെ അറസ്റ്റ് ചെയ്തിരുന്നു. മാരന്‍ കേന്ദ്ര മന്ത്രിയായിരുന്ന കാലത്തെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി ഗൗതമന്‍, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ എസ് കണ്ണന്‍, സണ്‍ ടി വി നെറ്റ്‌വര്‍കിന്റെ ഇലക്ട്രീഷ്യന്‍ കെ എസ് രവി എന്നിവരെയാണ് ബുധനാഴ്ച രാത്രി സി ബി ഐ അറസ്റ്റ് ചെയ്തത്.
തനിക്കെതിരെ മൊഴി നല്‍കാന്‍ സി ബി ഐ അവരെ പീഡിപ്പിച്ചു. അതിന് വിസമ്മതിച്ചതിനാലാണ് അറസ്റ്റ് ചെയ്തത്. തനിക്കെതിരെ മൊഴി നല്‍കിയാല്‍ വെറുതെ വിടുമെന്ന് വരെ വാഗ്ദാനമുണ്ടായിരുന്നു. ഡി എം കെ മേധാവി കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാരന്‍.
കഴിഞ്ഞ ഒന്നര വര്‍ഷമായി സി ബി ഐയോട് സഹകരിച്ചവരാണ് അറസ്റ്റിലായവര്‍. തന്റെ വസതിയില്‍ ഒരു ടെലിഫോണ്‍ കണക്ഷനേ ഉള്ളൂ. തീര്‍ച്ചയായും സി ബി ഐ മേധാവിക്ക് കത്തയക്കും. എട്ട് വര്‍ഷമായി അന്വേഷണം നടക്കുന്നു. എട്ട് വര്‍ഷത്തിന് ശേഷം തന്റെ മേല്‍ കെട്ടിവെക്കാനാണ് ശ്രമം. സി ബി ഐ സത്യം കണ്ടെത്തുന്ന മെഷീനാകണം, കെട്ടിവെക്കുന്നതാകരുത്. തന്നെ കുടുക്കാന്‍ മുന്‍ കേന്ദ്ര മന്ത്രി ശ്രമിക്കുകയാണെന്നും മാരന്‍ ആരോപിച്ചു. ഇപ്പോള്‍ ആര്‍ എസ് എസ് നേതാവ് അതിന് ശ്രമിക്കുന്നു. അദ്ദേഹം പറഞ്ഞു.
മാരന്‍ ടെലികോം മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ചെന്നൈയിലെ വസതിയിലേക്ക് 300 അതിവേഗ ടെലിഫോണ്‍ ലൈനുകള്‍ അനുവദിക്കുകയും തുടര്‍ന്ന് ഇത് സഹോദരന്റെ ടി വി ചാനലിലേക്ക് നീട്ടുകയും ചെയ്തുവെന്നതാണ് കേസ്. 2ജി അഴിമതി കേസുമായി ബന്ധമുള്ളതാണിത്.

Latest