Connect with us

Ongoing News

ദേശീയ സ്‌കൂള്‍ മീറ്റ്: കേരളം കിരീടം ഉറപ്പിച്ചു

Published

|

Last Updated

റാഞ്ചി: ഇരുപത്തിരണ്ട് സ്വര്‍ണവുമായി ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം കിരീടം ഉറപ്പിച്ചു. മീറ്റിന്റെ നാലാം ദിവസമായ ഇന്ന് കേരളം ഒമ്പത് സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലവും നേടി. 4ഃ400 മീറ്റര്‍ റിലേയില്‍ ഇരട്ട സ്വര്‍ണം നേടിയ കേരളം ഹര്‍ഡില്‍സിലും മികവ് കാട്ടി. സീനിയര്‍ പെണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ എം വി വര്‍ഷയിലൂടെയാടെയായിരുന്നു കേരളത്തിന്റ ആദ്യ സ്വര്‍ണം. ഹര്‍ഡില്‍സില്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളൊഴിച്ച് എല്ലാ വിഭാഗങ്ങളിലും കേരളം മെഡല്‍ നേടി. ആറ് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും കേരളം കരസ്ഥമാക്കി. ഹര്‍ഡില്‍സ് എണ്‍പത് മീറ്റര്‍ സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ അപര്‍ണ റോയ് സ്വര്‍ണവും റിഥിക വെള്ളിയും നേടി. നൂറ് മീറ്റര്‍ ജൂനിയറില്‍ സിഎസ് മുംതാസിന്റെ നേട്ടം വെങ്കലത്തിലൊതുങ്ങി. സീനിയര്‍ പെണ്‍കുട്ടികളില്‍ കേരളത്തിന്റെ ഡൈബി സെബാസ്റ്റ്യന്‍ സ്വര്‍ണവും സൗമ്യ വര്‍ഗ്ഗീസ് വെങ്കലവും നേടി.