Connect with us

Eranakulam

നെടുമ്പാശേരി സ്വര്‍ണക്കടത്ത്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

കൊച്ചി; നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എമിഗ്രേഷന്‍ എസ് ഐ മാരായ മനു,കൃഷ്ണകുമാര്‍,ട്രാവല്‍ ഏജന്റ് റഷീദ്,സ്വര്‍ണം കടത്തിയ ഇജാസ് അബ്ദുള്ള എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

എമിഗ്രേഷന്‍ എസ്‌ഐമാരുടെ സഹായത്തോടെ നെടുമ്പാശേരി വഴി 30 തവണ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഓരോ തവണയും രണ്ടു മുതല്‍ ഏഴു കിലോ വരെ സ്വര്‍ണം കടത്തിയതായാണ് മൂന്നാം പ്രതി റഷീദിന്റെ മൊഴി. പ്രതികള്‍ക്കെതിരെ കരുതല്‍ തടങ്കലിന് ശിപാര്‍ശയും ചെയ്യും.

Latest