Connect with us

Gulf

'ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ ഏറ്റവും അര്‍ഹരായവരുടെ കൈകളില്‍'

Published

|

Last Updated

ദുബൈ: ഇത്തവണ ഏറ്റവും അര്‍ഹരായവര്‍ക്കാണ് പ്രവാസി ഭാരതീയ ദിവസ് അവാര്‍ഡ് ലഭിച്ചതെന്ന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം പറഞ്ഞു. പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ച ഭരത് ഭാ യിഷാക്കും അശ്‌റഫ് താമരശ്ശേരിക്കും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ടി പി സീതാറാം. 1948 മുതല്‍ യു എ ഇയിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ സേവനം കണക്കിലെടുത്ത് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരമാണ് ഭരത് ഭായി ഷാ യെ തേടിയെത്തിയത്.
അതേസമയം, നിശബ്ദമായ സാമൂഹിക സേവനം നടത്തിയ അശ്‌റഫ് താമരശ്ശേരി പുരസ്‌കാരം ഇതിന് മുമ്പെ അര്‍ഹിച്ചിരുന്നു. ഇരുവരും യു എ ഇയിലെ ഇന്ത്യക്കാരുടെ അഭിമാനമാണ്. ഭരത് ഭാഇശ യു എ ഇയിലെ ഇന്ത്യക്കാര്‍ക്ക് സഹായത്തിന്റെ പ്രകാശ ഗോപുരമാണ്. അശ്‌റഫ് താമരശ്ശേരി എല്ലാവര്‍ക്കും പ്രചോദനമാകുന്ന മാതൃകയിലാണ്. ജീവകാരുണ്യത്തിന് വലിയ സാമ്പത്തിക ഭദ്രത വേണമെന്നില്ലെന്ന് അശ്‌റഫ് തെളിയിച്ചു. ടി പി സീതാറാം പറഞ്ഞു. ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ സംസാരിച്ചു. 1948ല്‍ യമനില്‍ ആണ് ഭരത് ഭായി ഷാ ആദ്യം എത്തിയത്. പിന്നീട് ദുബൈയിലേക്ക് വരികയായിരുന്നു. വിദേശത്ത് ഇന്ത്യന്‍ സാംസ്‌കാരിക മഹത്വം ഉയര്‍ത്തിപ്പിടിച്ചു. അശ്‌റഫ് 38 ദേശത്തേക്ക് 1,700 ഓളം മൃതദേഹങ്ങള്‍ അയക്കാന്‍ സഹായിച്ചിട്ടുണ്ട്. യു എ ഇയില്‍ 500 ഓളം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മുന്‍കൈ എടുത്തു. അനുരാഗ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.