Connect with us

Kerala

ബജറ്റ് ഒരുക്കങ്ങളുമായി കെഎം മാണി: ചര്‍ച്ചകളുടെ വേദി മാറ്റി

Published

|

Last Updated

തിരുവനന്തപുരം: ബജറ്റ് അവതരിപ്പിക്കാന്‍ കെഎം മാണിയെ അനുവദിക്കില്ലെന്ന പ്രതിപക്ഷ പ്രഖ്യാപനം അവഗണിച്ച് ബജറ്റ് തയ്യാറാക്കുന്നതിനുള്ള കൂടിയാലോചനകള്‍ ധനമന്ത്രി ഊര്‍ജ്ജിതമാക്കി.അതേസമയം പ്രതിപക്ഷ പ്രതിഷേധം ഭയന്ന് ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ റസ്റ്റ് ഹൗസില്‍ നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് മാറ്റി.

ബാര്‍ കോഴയില്‍ കുടുങ്ങിയ കെ എം മാണിയെക്കൊണ്ട് സംസ്ഥാന ബജറ്റ് അവതരിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി എസ്.അച്ചുതാനന്ദനും ഉപനേതാവ് കൊടിയേരി ബാലകൃഷ്ണനും ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. മാണി ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍ നിയമസഭ ഇതുവരെ കാണാത്ത രംഗങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്നാണ് കൊടിയേരിയുടെ പ്രഖ്യാപനം.