Connect with us

Gulf

അര്‍ബുദരോഗത്തിന് പ്രതിവിധിയുമായി വിജയന്‍

Published

|

Last Updated

അല്‍ ഐന്‍; അര്‍ബുദരോഗത്തിന് പ്രകൃതി ദത്ത പ്രതിവിധിയുണ്ടെന്ന് കൊല്ലം പറവൂര്‍ സ്വദേശി സി പി വിജയന്‍. അല്‍ ഐനില്‍ ഔഷധ സസ്യ കൃഷി നടത്തുന്ന ഇദ്ദേഹം അര്‍ബുദം, ട്യൂമര്‍ എന്നിവക്കെതിരെ ഗവേഷണത്തിലാണ്. ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ വളര്‍ത്തുന്ന ഔഷധ സസ്യങ്ങളായ നോനി, ലക്ഷ്മി തര്യ എന്നീ സസ്യങ്ങള്‍ അര്‍ബുദത്തിനും ട്യൂമറിനും ഏറ്റവും ഫലപ്രദമാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.
അല്‍ ഐനിലെ ജല-വൈദ്യുതി വകുപ്പിലെ മുന്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം 40 വര്‍ഷമായി യു എ ഇയിലെത്തിയിട്ട്. ജോലി രാജിവെച്ച് 1991മുതല്‍ കൃഷിയാണ്. അല്‍ ഐനില്‍ സ്വദേശിയുടെ സഹകരണത്തോടെ ഏക്കര്‍കണക്കിന് സ്ഥലത്താണ് നോനിയും-ലക്ഷ്മി തര്യവും കൃഷി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ 600 ഓളം ഔഷധ സസ്യങ്ങളുണ്ട്.
സ്വദേശികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടി അവര്‍ക്ക് ആവശ്യമായ പഠനവും ക്ലാസും എടുത്തു നല്‍കാറാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. അല്‍ ഐനിലെ പ്രധാന കൃഷിത്തോട്ടങ്ങളിലെല്ലാം ഇദ്ദേഹമാണ് ഇപ്പോള്‍ സസ്യങ്ങള്‍ വിതരണം ചെയ്യുന്നത്. ഔഷധ സസ്യങ്ങളേയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിന് വെബ്‌സൈറ്റും ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. യു എ ഇയിലെ പ്രധാന സ്‌കൂളുകളില്‍ സസ്യങ്ങള്‍ നല്‍കുന്നതും കൃഷിയെ സംബന്ധിച്ച് ക്ലാസെടുക്കുന്നതും വിജയനാണ്.
സ്വദേശമായ പറവൂരില്‍ വിജയന്‍ പത്ത് ഏക്കറില്‍ 1000 നോനി സസ്യങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. കൃഷി, സൈക്കോളജി, ആയുര്‍വേദം എന്നിവയില്‍ പ്രത്യേകം അറിവും ഇദ്ദേഹത്തിനുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest