Connect with us

Gulf

മേസ് ഗെയിമിന്റെ മാതൃകയിലുള്ള കെട്ടിടം ഗിന്നസ് ബുക്കില്‍

Published

|

Last Updated

ദുബൈ: മേസ് ഗെയിമിന്റെ മാതൃകയില്‍ നിര്‍മിച്ച കെട്ടിടം ഗിന്നസ് ബുക്കില്‍. അല്‍ റുസ്തമാനി ഗ്രൂപ്പാണ് ദുബൈയില്‍ മേസ് ടവര്‍ നിര്‍മിച്ചത്. ലോകത്തെ ഏറ്റവും കുത്തനെയുള്ള മേസ് ടവറിനുള്ള ഗിന്നസ് റെക്കോഡാണ് കെട്ടിടത്തെ തേടിയെത്തിയത്. ശൈഖ് സായിദ് റോഡിനരികില്‍ ദുബൈ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലാണ് കെട്ടിടം.
55 നിലകളുള്ള കെട്ടിടത്തിന്റെ മുന്‍വശവും പിറകുവശവും മേസ് ഗെയിമിന്റെ മാതൃകയിലാണ്. കെട്ടിടത്തിലെ ബാല്‍ക്കണികളാണ് ഇത്തരത്തില്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കെട്ടിടത്തില്‍ സ്ഥാപിച്ച വിളക്കുകള്‍ രാത്രി സമയത്തിന് പ്രത്യേക മിഴിവേകുന്നു. ബ്രസീലില്‍ നിന്നത്തെിച്ച മാര്‍ബിള്‍ കൊണ്ടാണ് കെട്ടിടത്തിന്റെ പുറംഭാഗം അലങ്കരിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ മുകള്‍ഭാഗത്തുള്ള എട്ട് മീറ്റര്‍ വീതിയുള്ള വീഡിയോ വാള്‍, പുറംഭാഗത്ത് സ്ഥാപിച്ച എല്‍ ഇ ഡി ലൈറ്റുകള്‍, രണ്ട് പൂന്തോട്ടങ്ങള്‍ തുടങ്ങിയവ ആകര്‍ഷകമാണ്. കെട്ടിടത്തിന് ഗിന്നസ് റെക്കോഡ് നേടാനായതില്‍ സന്തോഷമുണ്ടെന്ന് അല്‍ റുസ്തമാനി ഗ്രൂപ്പ് ചെയര്‍മാന്‍ മര്‍വാന്‍ അബ്ദുല്ല അല്‍ റുസ്തമാനി പറഞ്ഞു.

Latest