Connect with us

Gulf

സ്‌കൈ ജ്വല്ലറിയില്‍ 'ഫെസ്റ്റിവല്‍ ഓഫ്-22'

Published

|

Last Updated

ദുബൈ: സ്‌കൈ ജ്വല്ലറിയില്‍ ഇന്ന് “ഫെസ്റ്റിവല്‍ ഓഫ് 22” ദിനമായി ആഘോഷിക്കും. “ഫെസ്റ്റിവല്‍ ഓഫ് 22″ന്റെ ഭാഗമായി ഗോള്‍ഡ് ജ്വല്ലറി പര്‍ച്ചേസുകള്‍ക്ക് ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക്, റാഫിള്‍ കൂപ്പണുകള്‍, നിരവധി മറ്റു സമ്മാനങ്ങള്‍ തുടങ്ങിയവയും ഡയമണ്ട് പര്‍ച്ചേസുകള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടുകളും ഒരുക്കിയിട്ടുണ്ടെന്ന് സ്‌കൈ ജ്വല്ലറി ചെയര്‍മാന്‍ ബാബു ജോണ്‍ അറിയിച്ചു. ദുബൈ ഗോള്‍ഡ് ആന്റ് ഗ്രൂപ്പിന്റെ 100 കിലോ നേടുവാനുള്ള കൂപ്പണുകള്‍ ഇന്നേ ദിവസത്തെ പര്‍ച്ചേസുകള്‍ക്ക് ഇരട്ടിയായി സ്‌കൈ ജ്വല്ലറികളുടെ ഷോറൂമുകളില്‍ ലഭിക്കും. 500 ദിര്‍ഹമിന്റെ ഓരോ പര്‍ച്ചേസുകള്‍ക്കും രണ്ട് വീതം കൂപ്പണുകളാണ് ഇന്നേ ദിവസം നേടാനാകുക.
കൂടാതെ ദുബൈയിലെ 20-ാമത്തെ ഡി എസ് എഫ് ആഘോഷങ്ങളുടെ ഭാഗമായി ദുബൈ സെലിബ്രേഷന്‍ ചെയിന്‍ സ്‌കൈ ജ്വല്ലറി ഷോറൂമുകളില്‍ ഉപഭോക്താക്കള്‍ക്കായി വിവിധ അളവുകളില്‍ ആവശ്യപ്രകാരം ഉടനടി സര്‍ട്ടിഫിക്കറ്റ് സഹിതം നല്‍കും. ഇന്നു മുതല്‍ സെലിബ്രേഷന്‍ ചെയിന്‍ സ്വന്തമാക്കുമ്പോള്‍ ഇരട്ടി കൂപ്പണുകള്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

Latest