Connect with us

Kerala

കെഎം മാണിയെ ബഹിഷ്‌കരിക്കാന്‍ എല്‍ഡിഎഫ്

Published

|

Last Updated

തൃശൂര്‍;ധനമന്ത്രി കെഎം മാണിയെ ബഹിഷ്‌കരിക്കാന്‍ എല്‍ഡിഎഫ് തീരുമാനം. മന്ത്രി എന്ന നിലയിലുള്ള പൊതുപരിപാടികളാണ് ബഹിഷ്‌കരിക്കുന്നത്. തൃശൂരില്‍ ചേര്‍ന്ന എല്‍ഡിഎഫിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
ബാര്‍ കോഴക്കേസില്‍ കെഎം മാണിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ മാണിക്കെതിരെയുള്ള പ്രക്ഷോഭപരിപാടികളെ കുറിച്ചായിരുന്നു യോഗം ചര്‍ച്ച ചെയ്തത്. അടുത്ത മാസം മൂന്നിന് സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാര്‍ച്ച് നടത്തും.
സാളാര്‍ സമരം പോലെയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാ സമരങ്ങളെയും ഒരു പോലെ കാണരുതെന്ന് ഇടതുപക്ഷ മുന്നണി കണ്‍വീനര്‍ പറഞ്ഞു. ഫെബ്രുവരി മധ്യത്തോടെ സംസ്ഥാന കമ്മറ്റി യോഗം ചേര്‍ന്ന് ദീര്‍ഘകാല പ്രക്ഷോഭത്തിന് രൂപം നല്‍കും.

യുഡിഎഫില്‍ തന്നെ മാണിക്കെതിരെ കടുത്ത സമ്മര്‍ദ്ദം ഉയരുന്നുണ്ട്. എന്നാല്‍ ഇടതുപക്ഷം നിര്‍ജ്ജീവമാണെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് അടിയന്തര നേതൃയോഗം ചേര്‍ന്നത്. പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, പന്ന്യന്‍ രവീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെഇ ഇസ്മയില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.