Connect with us

Palakkad

നെല്ലറയുടെ നെഞ്ചകത്ത് തങ്കത്തിളക്കം

Published

|

Last Updated

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാട് കലാകീരിടം പങ്കിട്ടു.
കലോത്സവത്തിന് തിരശ്ശീല വീഴുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ പാലക്കാട് സ്വന്തമായി കിരീടം നിലനിര്‍ത്തുമെന്ന് പ്രതീക്ഷ നല്‍കിയെങ്കിലും അപ്പീലില്‍ നിന്നും ലഭിച്ച പോയിന്റാണ് കോഴിക്കോടിനെ രക്ഷക്കെത്തിയത്.
കഴിഞ്ഞ തവണ ആതിഥ്യേരായ പാലക്കാടിനെ തോല്‍പ്പിച്ച് കിരീടം നേടിയപ്പോള്‍ ഇത്തവണ ആതിഥ്യം വഹിച്ച കോഴിക്കോടന്‍ മണ്ണിന്‍ പടപൊരുതി സ്വര്‍ണ്ണകീരിടത്തില്‍ മുത്തം വെക്കുകയായിരുന്നു.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ ബി എസ് എസ് ഗുരുകുലം സ്‌കൂളാണ് ജില്ലയെ ജോതാക്കളാകാന്‍ സഹായിച്ച വിദ്യാലയങ്ങളിലൊന്ന്.
ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 231 ഇനങ്ങളിലായി രണ്ടായിരത്തോളം കലാപ്രതി”കളാണ് മാറ്റുരച്ചത്. കഴിഞ്ഞ തവണ 920 പോയിന്റ് നേടിയായിരുന്നു പാലക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയതെങ്കില്‍ 916 പോയിന്റ് നേടിയാണ് പാലക്കാടും കോഴിക്കോടും ഒന്നാം സ്ഥാനം പങ്കു വെച്ചത്. കഴിഞ്ഞ തവണ കോഴിക്കോടിന് 926 പോയിന്റായിരുന്നു. കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും അപ്പീലുകളുടെ മേളയായിരുന്നു കലോത്സവത്തില്‍ അരങ്ങ് തകര്‍ത്തത്. 2010 മുതല്‍ 2014 വരെ അഞ്ച് വര്‍ഷങ്ങളില്‍ യഥാക്രമം 790,819,810,892,926 പോയിന്റുകള്‍ നേടി കോഴിക്കോട് ജേതാക്കളായപ്പോള്‍ പാലക്കാടിന് യഥാക്രമം 711,763,769,852.920 പോയിന്റുകളാണ് ലഭിച്ചത്.
ഓരോ വര്‍ഷവും പോയിന്റുകള്‍ വാരികൂട്ടി കിരീടത്തിന് കൈയെത്താന്‍ ദൂരം വരെയെത്തിയെങ്കിലും അപ്പീല്‍മഴയില്‍ അത് വിട്ട് പോകുകയായിരുന്നു.
പാലക്കാട്: സംസ്ഥാനസ്‌കൂള്‍ കലോത്സവത്തില്‍ കലാകീരിടം പങ്കിട്ട പാലക്കാട് ജില്ലാടീമിനെയും അണിയറ പ്രവര്‍ത്തകരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തനും, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സി അശോക് കുമാറും അഭിനന്ദിച്ചു.