Connect with us

Kerala

യുഡിഎഫില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് പിള്ള

Published

|

Last Updated

കൊല്ലം: 28ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ തന്നെ പുറത്താക്കണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഇതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വീക്ഷണം പത്രത്തിലെ തനിക്കെതിരായ ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു.
വീക്ഷണം പത്രം അച്ചടിക്കുന്നത് ഇന്നാണ് അറിഞ്ഞതെന്ന് അദ്ദേഹം പരിഹസിച്ചു.  ചാനലുകളില്‍ വാര്‍ത്ത വന്നില്ലായിരുന്നെങ്കില്‍ ഇതാരും അറിയുമായിരുന്നില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ആളാണ് താന്‍ എന്നാണ് വീക്ഷണം പറയുന്നത്. ആ കൊമ്പ് വളര്‍ത്തിയത് താനും കൂടിയാണ്. കൊട്ടാരക്കരയില്‍ തന്നെ തോല്‍പ്പിച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. അഴിമതിക്കസില്‍ ശിക്ഷ അനുഭവിച്ചിട്ടില്ല. ഒരിക്കല്‍ പോലും തന്റെ സ്വത്ത് വര്‍ധിച്ചിട്ടില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
ബാലകൃഷ്ണ പിള്ളയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയാല്‍ കേരളത്തിന് പുതിയ അണ്ണാ ഹസാരെയെ ലഭിക്കുമെന്ന് പറഞ്ഞ എം എം ഹസ്സനേയും അദ്ദേഹം പരിഹസിച്ചു. മഹാത്മാ ഗാന്ധി കഴിഞ്ഞാല്‍ പിന്നെ ഉള്ള മഹാത്മാവ് ഹസ്സനാണ്. അദ്ദേഹത്തിന് താന്‍ മറുപടി നല്‍കുന്നില്ലെന്നും പിള്ള പറഞ്ഞു.

“പിള്ള തുള്ളിയാല്‍ മുട്ടോളം” എന്ന പേരില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് വീക്ഷണം ബാലകൃഷ്ണപിള്ളയെ രൂക്ഷമായി വിമര്‍ശിച്ചത്.

Latest