Connect with us

National

'മന്‍ കി ബാത്തി'ല്‍ ഇത്തവണ മോദിക്കൊപ്പം ഒബാമയും

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധനയില്‍ ഇത്തവണ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും പങ്കുചേരും. ഒബാമ പങ്കെടുക്കുന്ന റിപബ്ലിക് ദിനാഘോഷത്തിന്റെ പിറ്റേന്നായിരിക്കും പരിപാടി പ്രക്ഷേപണം ചെയ്യുക. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഈ വിവരം പുറത്തുവിട്ടത്.
ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കും. #AskObamaModi എന്ന ഹാഷ്ടാഗിലൂടെ ഈ മാസം 25 വരെ ഇരുവരോടും ജനങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം. mygov.in വെബ്‌സൈറ്റിലും ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാം. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മന്‍ കിബാത്തിലൂടെ ചിത്രീകരിക്കപ്പെടുമെന്നും മോദി വ്യക്തമാക്കി. ഞായറാഴ്ച രാവിലെയാണ് ഒബാമ ഇന്ത്യയില്‍ എത്തുന്നത്.

Latest