Connect with us

Kerala

ബജറ്റ് ആര് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്: സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് വക്താവ് അജയ് തറയിലിന്റെ പ്രസ്താവനയെ തള്ളി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്ന ആവശ്യമാണ് തള്ളിയത്. ബജറ്റ് ആര് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് സുധീരന്‍ പറഞ്ഞു. പാര്‍ട്ടി വക്താക്കള്‍ വിവാദ പ്രസ്താവന നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്ന് ഇന്നലെയാണ് അജയ് തറയില്‍ പറഞ്ഞത്. മാണിതന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി  ഇന്നലെ അജയ് തറയിലിനെ തിരുത്തിയിരുന്നു.

Latest