Connect with us

Kerala

ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് മുഖപത്രത്തിന്റെ രൂക്ഷ വിമര്‍ശം

Published

|

Last Updated

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ “വീക്ഷണ”ത്തിന്റെ രൂക്ഷവിമര്‍ശം. പിള്ള തുള്ളിയാല്‍ മുട്ടോളം എന്ന പേരിലെഴുതിയ മുഖപ്രസംഗത്തിലാണ് വിമര്‍ശിക്കുന്നത്.
കായംകുളം കൊച്ചുണ്ണി നടത്തുന്ന സത്യപ്രബോധനം പോലെയാണ് പിള്ളയുടെ നിലപാടെന്ന് മുഖപ്രസംഗം പരിഹസിക്കുന്നു. മുന്നണിയില്‍ നിന്ന് തന്നെ പുറത്താക്കിയാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന ഭീഷണി ഓലപ്പാമ്പാണെന്നും പത്രം പറയുന്നു. കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് ബാലകൃഷ്ണപിള്ള ഉന്നയിച്ചതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

Latest