Connect with us

Kozhikode

ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍മാര്‍ നല്‍കിത്തുടങ്ങി

Published

|

Last Updated

കൊടുവള്ളി: മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്കുള്ള അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ട നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്നലെ മുതല്‍ വില്ലേജ് ഓഫീസര്‍മാര്‍ നല്‍കിത്തുടങ്ങി.
നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ താലൂക്ക് തഹസില്‍ദാര്‍ നല്‍കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് താലൂക്ക് ഓഫീസുകളില്‍ ജനുവരി പത്ത് മുതല്‍ വന്‍തിരക്കനുഭവപ്പെട്ടുവരികയായിരുന്നു. താലൂക്കില്‍ അപേക്ഷ സമര്‍പ്പിച്ച നൂറുകണക്കിനാളുകള്‍ക്ക് ഇനിയും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുണ്ട്. വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് സഹിതം സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് കോഴിക്കോട് താലൂക്ക് ഓഫീസില്‍ നിന്നും പത്ത് ദിവസം കഴിഞ്ഞിട്ടുള്ള തീയതിയാണ് നല്‍കിയിട്ടുള്ളത്. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് സിറാജ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മന്ത്രി അനില്‍കുമാര്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കി ഉത്തരവിറക്കിയത്. ഇന്നലെ രാവിലെയാണ് ഉത്തരവ് വില്ലേജുകളില്‍ ലഭിച്ചത്. എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി മൂന്നാണ്. അതിനിടെ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അമ്പത് രൂപയുടെ മുദ്രപത്രത്തില്‍ ചില വില്ലേജ് ഓഫീസര്‍മാര്‍ സത്യവാങ്മൂലം എഴുതി വാങ്ങുന്നുണ്ട്.

Latest