Connect with us

Kozhikode

അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

കൊയിലാണ്ടി: അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍. വടകരക്കടുത്ത് ഒഞ്ചിയം തെക്കെ കുന്നനാംപുറത്ത് ശഹീദിനെ (20)യാണ് കൊയിലാണ്ടി പോലീസ് കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം കസ്റ്റഡിയിലെടുത്തത്. മൈസൂരില്‍ വാഹനപരിശോധനക്കിടെ പോലീസ് പിടിയിലായ ഇയാളെ ജയിലില്‍ റിമാന്‍ഡ് തടവുകാരനായിരിക്കെയാണ് കൊയിലാണ്ടി എസ് ഐ. എം സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി കുട്ടത്ത് കുന്നുമ്മല്‍ നിഖിലിന്റെ കാര്‍ ഇടനിലക്കാരന്‍ മുഖേന തട്ടിയെടുത്ത് വ്യാജനമ്പര്‍ ഉപയോഗിച്ച് മൈസൂരില്‍ സര്‍വീസ് നടത്തിവരികയായിരുന്നു. വിജയനഗര്‍ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. വാഹനത്തിന്റെ നിലവിലുളള നമ്പര്‍ മാറ്റിയ ശേഷം വ്യാജമായി കര്‍ണാടക രജിസ്‌ട്രേഷന്‍ നമ്പറിലാണ് സര്‍വീസ് നടത്തിയിരുന്നത്. പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശികളായ ശൗക്കത്തലി, അര്‍ഷാദ്, നടുവണ്ണൂര്‍ സ്വദേശി ആശിഖ് എന്നിവര്‍ ചേര്‍ന്നാണ് വാഹനത്തിന്റെ ഉടമയായ നിഖിലിന് പ്രതിമാസം 22,000 രൂപ വാടക നല്‍കാമെന്ന കരാറില്‍ കാര്‍ വാങ്ങിയത്. തുടര്‍ന്ന് കാര്‍ കോയമ്പത്തൂരില്‍ എത്തിച്ച ശേഷം ശഹീദിന് കൈമാറുകയായിരുന്നു. സിവില്‍ പോലീസുകാരായ പി സി ബാബു, പി പി മോഹനകൃഷ്ണന്‍, പി കെ ശ്യാം, സന്തോഷ് മമ്പാട്ടില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ മൈസൂരില്‍ നിന്ന് കൊയിലാണ്ടിയില്‍ എത്തിച്ചത്.

---- facebook comment plugin here -----

Latest