Connect with us

Palakkad

സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മരം മുറിച്ചു കടത്തിയതായി പരാതി

Published

|

Last Updated

പാലക്കാട്: കല്ലേക്കാട് മിച്ചഭൂമിയില്‍ നിന്നും നാലുലോഡ് മരം കടത്തിയതായി പരാതി.
പിരായിരി വില്ലേജ് ഓഫീസ് പരിധിയില്‍ കിഴക്കേപ്പുര പരേതനായ മുത്തുവിന്റെ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നിന്നുമാണ് മരം കടത്തിയത്.അനന്തരാവകാശികളില്ലാതെ 13 വര്‍ഷമായി കേസ് നടക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു സംരക്ഷിച്ചു വരികയായിരുന്നു.
മിച്ചഭൂമിയിലെ മരങ്ങള്‍ മുത്തുവിന്റെ വളര്‍ത്തു മകനെന്നവകാശപ്പെടുന്ന അരവിന്ദക്ഷന്‍, പറളിയിലുള്ള വ്യക്തിക്കാണ് വിറ്റത്. നാട്ടുകാര്‍ ഇടപെട്ട് സം‘വം പ്രശ്‌നമായതോടെ മരം വാങ്ങാനെത്തിയവരും തൊഴിലാളികളും ഓടി രക്ഷപ്പെട്ടു.
പിരായിരി വില്ലേജോഫീസര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി മടങ്ങി. വിവരങ്ങള്‍ ശേഖരിച്ച ശേഷം നാളെ കേസ് നല്‍കുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. ബി കെ എം യു സമരം നടത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അഞ്ചു സെന്റ് വീതം പതിച്ചു നല്‍കുന്നതിന് അനുമതി നല്‍കിയിരുന്ന ഭൂമിയില്‍ നിന്നാണ് മരം മുറിച്ചു കടത്തിയതെന്ന് ബി കെ എം യു പ്രവര്‍ത്തകന്‍ ഉമ്മര്‍ പാറയ്ക്കല്‍ അറിയിച്ചു.

Latest