Connect with us

Thrissur

തളിക്കുളത്ത് ഊര്‍ജ്ജ സംരക്ഷണ സമിതി

Published

|

Last Updated

തളിക്കുളം: വൈദ്യുതി ഉപയോഗം കുറക്കുന്നതിനായി തളിക്കുളം പഞ്ചായത്ത് ഊര്‍ജ്ജസംരക്ഷണ സമിതി രൂപീകരിച്ചു. വൈദ്യുതക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ പഞ്ചായത്ത് തലത്തില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കും. വാര്‍ഡുകളില്‍ ഊര്‍ജ്ജ സംരക്ഷണ സമിതികള്‍ രൂപീകരിച്ച് അമിത വൈദ്യുതി ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗിരിജ വിശദീകരിച്ചു. ഇതിന്റെ ഭാഗമായി നടന്ന യോഗം ഗീത ഗോപി എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ഐ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ദിലീപ്കുമാര്‍, ജില്ലാ പഞ്ചായത്തംഗം സി എം നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത വിനോദന്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ സജു ഹരിദാസ്, സെക്രട്ടറി വി എന്‍ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Latest