Connect with us

Thrissur

ഷഷ്ഠിപൂര്‍ത്തി ആഘോഷ നിറവില്‍ ഗുരുവായൂര്‍ ലിറ്റില്‍ ഫഌവര്‍ കോളജ്‌

Published

|

Last Updated

ഗുരുവായൂര്‍: ഷഷ്ഠി പൂര്‍ത്തി ആഘോഷ നിറവില്‍ ഗുരുവായൂര്‍ ലിറ്റില്‍ ഫഌവര്‍ കോളേജ്. ദക്ഷിണ മലബാറിലെ സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരസമൂഹം 1955ല്‍ സ്ഥാപിച്ച കോളജ് 60 വര്‍ഷം പിന്നിടുമ്പോള്‍ വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട് പഠനത്തിലും പാഠ്യേതര വിഷയത്തിലും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മുന്‍നിരയിലെത്തി നില്‍ക്കുന്ന കലാലയമായി തീര്‍ന്നിരിക്കുന്നു. എയ്ഡഡ് സെല്‍ഫ് മേഖലകളിലായി 1,561 വിദ്യാര്‍ത്ഥികളും 77 അധ്യാപകരും 38 അനധ്യാപകരുമുണ്ട് . 12 യു ജി പ്രോഗ്രാമുകളും 8 പി ജി പ്രോഗ്രാമുകളുമുള്ള ഈ കലാലയത്തില്‍ 15 സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും, 8 ഏഡ് ഓണ്‍കോഴ്‌സുകളുമുണ്ട്.
16 അക്കാദമിക് ക്ലബ്ബുകള്‍, 19 എക്സ്റ്റന്‍ഷന്‍ സെല്ലുകള്‍, 10 സോഷ്യല്‍ എക്സ്റ്റന്‍ഷന്‍ സെല്ലുകള്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. ഗവേഷണ സംരംഭങ്ങള്‍ക്കായി ദ്രവീഡിയന്‍ യൂണിവേഴ്‌സിറ്റിയുടെ റിസര്‍ച്ച് സെന്റ്‌റുമുണ്ട്. ഫെബ്രുവരിയില്‍ നാക്പീര്‍ ടീം കോളേജില്‍ സന്ദര്‍ശനം നടത്തുന്നതോടു കൂടി നാക് അക്രിഡിറ്റേഷന്‍ കൂടി കോളേജിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും. ഒരു വര്‍ഷം മുമ്പ് തിരിതെളിഞ്ഞ ജൂബിലിയാഘോഷങ്ങളുടെ സമാപനം 27ന് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. ട്രീസ ഡൊമിനിക്, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സന്‍ ഗായത്രികൃഷ്ണ, നാക് കോര്‍ഡിനേറ്റര്‍ എസ്തര്‍ മാണി, പി ആര്‍ ഒ പി ജി ജസ്റ്റിന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചതിരിഞ്ഞ് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ പത്മവിഭൂഷണ്‍ ഡോ. ജി മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി ജൂബിലി സന്ദേശം നല്‍കും.

 

Latest